Ente Karuthal
slider slider

ജൂൺ 5, ലോക പരിസ്‌ഥിതിദിനത്തിൻ്റെ ഭാഗമായി ശുചിത്വ മിഷൻ 'എൻ്റെ കരുതൽ, എന്റെ പരിസ്‌ഥിതിക്കായി' എന്ന ആശയത്തിൽ വിപുലമായ ഒരു ക്യാമ്പയിൻ, സംസ്‌ഥാന തലത്തിൽ ആരംഭിക്കുകയാണ്. പൊതുജനങ്ങൾ, വിദ്യാർത്ഥികൾ, സെലിബ്രിറ്റികൾ, സാംസ്‌കാരിക പ്രവർത്തകർ തുടങ്ങി സമൂഹത്തിലെ എല്ലാവരുടെയും പങ്ക് ഉൾക്കൊള്ളിച്ച് കൊണ്ട് സംസ്‌ഥാനമാകെ റെസല്യൂഷൻ ചാലഞ്ച്, റീൽസ് മത്സരം, ശുചിത്വ പ്രതിജ്ഞ, IEC ആക്ടിവിറ്റികൾ തുടങ്ങി വിവിധ തരം ആക്ടിവിക്ടികൾ കാമ്പയിനിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്നു.

പരിസ്ഥിതി സംരക്ഷണം, മാലിന്യമുക്തിയിലൂടെ: റെസല്യൂഷൻ ചാലഞ്ച്

പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി ഒരു ദിനം മാത്രം നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾ എന്ന് മാറി ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന റെസൊല്യൂഷൻ ചാലഞ്ചാണ് 'പരിസ്‌ഥിതി സംരക്ഷണം, മാലിന്യമുക്തിയിലൂടെ'. കൃത്യമായ മാലിന്യ നിർമ്മാർജ്ജന, സംസ്‌കരണ പ്രവർത്തനങ്ങൾ നമ്മുടെ ശീലത്തിന്റെ ഭാഗമാക്കാനും, അതിനോടൊപ്പം മറ്റുള്ളവരെ ചലഞ്ച് ചെയ്യുകയുമാണ് ഈ ക്യാമ്പയിന്റെ ഉദ്ദേശം. ഇതിനായി ശരിയായ മാലിന്യസംസ്‌കരണം, ഹരിത ചട്ടപാലനം, ബദൽ ഉൽപ്പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ നടത്തുന്നവർ വീഡിയോയെടുത്ത്/ സോഷ്യൽ മീഡിയയിൽ പോസ്‌റ്റ് ചെയ‌് മറ്റുള്ളവരെ ചാലഞ്ച് ചെയ്യുന്നു.

ഉദാഹരണം: എന്റെ വീട്ടിലെ പ്ലാസ്‌റ്റിക്ക് ക്യാരി ബാഗുകളെല്ലാം ഞാൻ ഹരിത കർമ്മസേനയ്ക്ക് കൊടുത്തു, ഈ പരിസ്‌ഥിതി ദിനം മുതൽ ഞാൻ തുണിസഞ്ചി ഉപയോഗിക്കും. ഇത്തരത്തിൽ ചാലഞ്ച് ഏറ്റെടുക്കാൻ ഞാൻ നിങ്ങളെയും ക്ഷണിക്കുന്നു. (ഇത്തരം വീഡിയോകളുടെ പ്രചാരണം) വ്യക്തികൾ, സെലിബ്രിറ്റികൾ, പ്രമുഖ വ്യക്തിത്വങ്ങൾ എന്നിവർ ഒറ്റയ്ക്ക് ഏറ്റെടുക്കുന്നതിനൊപ്പം, റസിഡെൻ്റ്സ് അസോസിയേഷൻ, സ്‌കൂളുകൾ തുടങ്ങിയവയ്ക്ക് കൂട്ടായിട്ടും റെസല്യൂഷൻ ചാലഞ്ചിൽ പങ്കെടുക്കാം. റെസല്യൂഷൻ ചാലഞ്ചിൽ പങ്കെടുക്കുന്നവരുടെ വീഡിയോ, ഫോട്ടോ എന്നിവ ലഭ്യമാക്കിയിരിക്കുന്ന ക്യാമ്പയിൻ ഫ്രെയിമിനുള്ളിലാക്കി ജില്ലകളിലെ പേജുകളിൽ പ്രചരിപ്പിക്കേണ്ടതാണ്. ജില്ലകളിലെ പേജുകൾക്ക് പുറമേ ചാലഞ്ച് ചെയ്യുന്ന വ്യക്തിയുടെ പേജിലും ഇത് പ്രചരിപ്പിക്കുന്നുവെന്ന് ഉറപ്പുവരുത്താം.

റീൽസ് മത്സരം

'എൻ്റെ കരുതൽ, എൻ്റെ പരിസ്‌ഥിതിക്കായി ' എന്ന ആശയത്തിൽ സംസ്‌ഥാനതല റീൽസ് മത്സരം. മത്സരത്തിൻ്റെ ആദ്യ ഘട്ടം ജില്ല തിരിച്ചാണ്. അതിനായി സോഷ്യൽ മീഡിയയിൽ പബ്ലിഷ് ചെയ്‌ത വീഡിയോയുടെ ലിങ്ക് അതാത് ജില്ലാ ശുചിത്വ മിഷൻ ഓഫീസിനയക്കേണ്ടതാണ്. ജില്ലാതലത്തിൽ മികച്ച 5 എണ്ണം കണ്ടെത്തി സംസ്‌ഥാന തലത്തിലേക്ക് അയക്കേണ്ടതാണ്. ഇതിൽ നിന്ന് സംസ്‌ഥാനതലത്തിൽ തെരഞ്ഞെടുക്കുന്ന 10 പേർക്ക് 10,000 രൂപ വീതം സമ്മാനം നൽകുന്നതായിരിക്കും. റീൽസ് മത്സരത്തിൽ പങ്കെടുപ്പിക്കേണ്ട റീലുകളിൽ പാലിക്കേണ്ട മാനദണ്ഡങ്ങൾ ചുവടെ കാണുക.

റീൽസ് മത്സരം മാർഗ്ഗനിർദ്ദേശങ്ങൾ

  • ചിത്രീകരിച്ച വ്യക്തി അത് സ്വന്തം പേജിൽ പോസ്‌റ്റ് ചെയ്ത്‌ ലിങ്ക് തന്നിരിക്കുന്ന വെബ്സൈറ്റിൽ സബ്‌മിറ്റ് ചെയ്യേണ്ടതാണ്
  • വീഡിയോയുടെ കൂടെ നിർദ്ദേശിച്ച hashtag ഉൾപ്പെടുത്തി ശുചിത്വ മിഷൻ സോഷ്യൽ മീഡിയ പേജുകൾ ടാഗ് ചെയ്യേണ്ടതാണ്
  • പങ്കെടുക്കുന്ന എല്ലാവരും ശുചിത്വ മിഷൻ്റെ സോഷ്യൽ മീഡിയ പേജുകൾ ഫോളോ ചെയ്യേണ്ടതാണ്
  • ക്യാമറയോ മൊബൈൽ ഫോണോ ഉപയോഗിച്ചു വീഡിയോ എടുക്കാവുന്നതാണ്
  • വിഡിയോകൾ സ്വന്തം ആശയം ആയിരിക്കണം, സമയ ദൈർഘ്യം : ഒരു മിനുട്ടിൽ താഴെ
  • റീൽസ് 9 : 16 Portrait എന്ന അനുപാതത്തിൽ വേണം എടുക്കേണ്ടത്
  • സ്വീകാര്യമായ വീഡിയോ ഫോർമാറ്റുകൾ: MP4 അല്ലെങ്കിൽ AVI
  • റീൽസുകൾ മലയാളത്തിൽ ആയിരിക്കണം
  • റീൽസുകളിൽ കുറ്റകരമോ, അപകീർത്തികരമോ, വെറുപ്പുളവാക്കുന്നതോ ആയ ഉള്ളടക്കം ഉണ്ടാകരുത്
  • ഉള്ളടക്കം ശുചിത്വ മിഷൻ്റെ ആശയങ്ങളുമായി പൊരുത്തപ്പെടുന്നതായിരിക്കണം
  • റീൽ മത്സരത്തിനുള്ള എൻട്രികൾ സമർപ്പിക്കേണ്ട അവസാന തീയതി:
  • റീലുകൾ സബ്‌മിറ്റ് ചെയ്യേണ്ട വെബ്സൈറ്റ് ലിങ്ക് :

ശുചിത്വ പ്രതിജ്ഞ

  • മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ്റെ ഭാഗമായി തയ്യാറാക്കിയ പ്രതിജ്ഞ ചൊല്ലുന്നതിന്റെ വീഡിയോ /ഫോട്ടോ എന്നിവ നിശ്ചിത ഫോട്ടോ ഫ്രയിമിലാക്കി സമർപ്പിക്കേണ്ടതാണ്.
  • മേൽപ്പറഞ്ഞിരിക്കുന്ന എല്ലാത്തരം ഐഇസി പ്രചരണങ്ങളുടെയും ഡോക്യുമെന്റേഷനായി ഇനി കാണുന്ന ഡ്രൈവ്വ് ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്
Drive Link